Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

പി.എച്ച്.ഡി പ്രോഗ്രാമുകൾ

റഹീം ​േചന്ദമംഗല്ലൂർ

കോഴിക്കോട് ഐ.ഐ.എം പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്, ഹ്യൂമാനിറ്റീസ് & ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് തുടങ്ങി എട്ട് മേഖലകളിലാണ് അപേക്ഷ ക്ഷണിച്ചത്. 55% മാർക്കോടെ പി.ജി/50% മാർക്കോടെ ഡിഗ്രിയും സി.എ/ഐ.സി.ഡബ്ലിയു.എ/ സി.എസ് പ്രഫഷണൽ യോഗ്യത/75% മാർക്കോടെ നാല് വർഷത്തെ ബാച്ച്ലർ ബിരുദമാണ് യോഗ്യത. അപേക്ഷകർ കാറ്റ്/ഗേറ്റ്/യു.ജി.സി-ജെ.ആർ.എഫ്/ ഐ.ഐ. എം.ബി ടെസ്റ്റ് സ്‌കോർ നേടിയിരിക്കണം. ഐ.ഐ.എം.ബി ടെസ്റ്റ് തെരഞ്ഞെടുക്കുന്ന അപേക്ഷകർ അപേക്ഷ നൽകുമ്പോൾ ഈ ഓപ്ഷൻ തെരഞ്ഞെടുക്കണം. 2024 ജനുവരി 25 വരെ ഐ.ഐ.എം.ബി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് ഫോൺ: 0495-2809100
    info    website: www.iimk.ac.in
last date: 2024 January 31 (info)


സസ്റ്റൈനബിലിറ്റി മാനേജ്മെന്റ് കോഴ്‌സ്

ഐ.ഐ.എം മുംബൈ സസ്‌റ്റൈനബിലിറ്റി മാനേജ്മെന്റ് എം. ബി.എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത, CAT-2023 സ്കോറും നേടിയിരിക്കണം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 2000 രൂപ. കൂടാതെ എം.ബി.എ (ഓപ്പറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെൻറ്) പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 50% മാർക്കോടെ ഫുൾടൈം എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ എം.എസ്.സി (മാത്‍സ്/സ്റ്റാറ്റിസ്റ്റിക്‌സ്), അഞ്ച് വർഷത്തെ ഡ്യൂവൽ ഡിഗ്രി (മാത്‍സ് & കമ്പ്യൂട്ടിങ്), ബി.എസ്/ബി.ടെക് (ഇക്കണോമിക്സ്) (നാല് വർഷം) യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം. പി.എച്ച്.ഡി പ്രോഗ്രാമുകൾക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
    info    website: www.iimmumbai.ac.in
last date: 2024 January 31 (info)


ഐ.ഐ.ടി കളിൽ എം.ബി.എ

രാജ്യത്തെ പത്ത് ഐ.ഐ.ടികളിലെ ഫുൾ ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഐ.ഐ. എം ക്യാറ്റ് സ്‌കോർ നേടിയിരിക്കണം. ഗ്രൂപ്പ് ഡിസ്ക്കഷൻ, ഇന്റർവ്യൂ എന്നിവയിലെ പ്രകടനവും അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ. ഐ.ഐ.ടി മദ്രാസ്, മുംബൈ, ദൽഹി, ധൻബാദ്, ഗുവാഹത്തി, ജോധ്പൂർ, കാൺപൂർ, ഖരഗ്പൂർ, റൂർക്കി, മാൻഡി എന്നീ ഐ.ഐ.ടികളിലാണ് കോഴ്സുകളുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്്ഷൻ നടപടികൾ, ഫീസ് നിരക്കുകൾ തുടങ്ങിയ വിശദ വിവരങ്ങൾക്ക് അതത് സ്‌ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുക. അവസാന തീയതി പൊതുവെ ജനുവരി 31 ആണ്.
മദ്രാസ്: https://doms.iitm.ac.in/, മുംബൈ: https://portal.iitb.ac.in/, ഗുവാഹത്തി https://www.iitg.ac.in/, ധൻബാദ് https://www.iitism.ac.in/, റൂർക്കി https://ms.iitr.ac.in/, ജോധ്പൂർ https://iitj.ac.in/schools/mba_apply.php, ദൽഹി https://dms.iitd.ac.in/, ഖരഗ്പൂർ https://www.iitkgp.ac.in/, മാൻഡി https://www.iitmandi.ac.in/, കാൺപൂർ https://www.iitk.ac.in/

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ് കോഴ്സ്

തിരുവനന്തപുരം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ് 2023-24 കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. 50% മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷ നൽകാം. സൈക്കോളജിയിലോ ഹോം സയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 800 രൂപ. ഉയർന്ന പ്രായപരിധി 28 വയസ്സ്. കോഴ്സ് ഫീസ് 18,250 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2560363/64. 
    info    website: https://lbscentre.in/
last date: 2024  January 31 (info)


റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ (GIFT) ഹയർ എജുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിലേക്ക് (ആർ.സി.ബി.പി) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 60 മണിക്കൂർ അധ്യാപനത്തോടെയുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഗവേഷണ വിദ്യാർഥികളെയും അധ്യാപകരെയും ഉദ്ദേശിച്ചുള്ളതാണ്. ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും, സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ തല്പരരായ ഇതര വിഷയങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഓൺലൈനായും ഓഫ്‌ലൈനായുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സിലബസ്, ഫീസ്, പ്രോസ്പെക്ടസ് തുടങ്ങിയ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ: 9746683106/ 9940077505.
    info    website: https://www.gift.res.in/ 
last date: 2024 January 25 (info)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി