പ്രണയം, മതം, തീവ്രവാദം, തീവ്രവാദ സി.ഡി, അശ്ളീല സി.ഡി, പ്രകൃതി വിരുദ്ധ ലൈംഗികത-കിടിലനായിരിക്കുന്നു. നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴാണ് ശരിക്കും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വന്നത്. അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്നു കച്ചവടമാണ് ഇസ്ലാമിക തീവ്രവാദത്തോടൊപ്പം ചേര്‍ത്ത് പ്രചരിപ്പിക്കാറുള്ളത്. ന്യൂയോര്‍ക്ക് ടൈംസ് മയക്കുമരുന്നിനെക്കുറിച്ച് പറയുമ്പോള്‍ മനോരമയും കൌമുദിയും പ്രകൃതിവിരുദ്ധ ലൈംഗികതയെക്കുറിച്ച് പറയുന്നു. അങ്ങനെ ഇസ്ലാമിനോടും മുസ്ലിം ചെറുപ്പക്കാരോടും സമൂഹത്തില്‍ വെറുപ്പും അറപ്പുമുണ്ടാക്കാന്‍ പറ്റുന്ന എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതാണ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രണയത്തിനെതിരെ ജിഹാദ് വിളിക്കുന്നവര്‍ സി. ദാവൂദ്
ലേഖനം മതംമാറ്റം ഒരു സമകാലിക വായന ബ്രാഹ്മണീയ മൂല്യമണ്ഡലം ഉല്‍പാദിപ്പിച്ച നമ്മുടെ സാമാന്യ ബോധം എന്നും ചതുര്‍ഥിയോടെ വീക്ഷിച്ച ഒന്നാണ് മതപരിവര്‍ത്തനം. ദാര്‍ശനിക തലങ്ങളില്‍ കൌശലപൂര്‍വം മൌനം ദീക്ഷിച്ച് വൈകാരികതലങ്ങളില്‍ വെടിമരുന്ന് കത്തിക്കാനുള്ള ചൂട്ടായി അത് നിലനില്‍ക്കുന്നു. എം.ടിയുടെ നാലുകെട്ടിലെ അപ്പുവില്‍ നിന്നും കാലത്തിലെ സേതുവില്‍നിന്നും വ്യത്യസ്തമായി അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി എല്ലാവര്‍ക്കും അസുരവിത്താകുന്നത് പൊന്നാനിയില്‍പോയി അബ്ദുവായി വരുന്നതുകൊണ്ടാണല്ലോ. സമദ് കുന്നക്കാവ്
സ്ത്രീ ഉദ്ബുദ്ധയായെങ്കിലേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അവള്‍ക്ക് കഴിയൂ. സ്ത്രീനേതൃത്വം ആവശ്യമായ എത്രയെത്ര മേഖലകളുണ്ട് ഇന്ന്. ആഇശ, ഖദീജ, ഉമ്മുസലമ, ഫാത്വിമ, അസ്മാഅ്, ഉമ്മു അമ്മാറ, സൈനബുല്‍ ഗസ്സാലി, സുആദു അല്‍ഫാതിഹ് തുടങ്ങിയവര്‍ നല്‍കിയതുപോലുള്ള നേതൃത്വം. നമ്മുടെ പെണ്‍കുട്ടികള്‍ എവിടെ? സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തം അവകാശം മാത്രമല്ല, അനിവാര്യത റാശിദുല്‍ ഗനൂശി
ലേഖനം നമ്മുടെ ഭക്ഷ്യസുരക്ഷക്ക് കാരണമായിട്ടുള്ള ജൈവ വൈവിധ്യത്തെ കാലക്രമത്തില്‍ ജി.എം വിത്തുകള്‍ തകര്‍ക്കും. തലമുറകളായി സംരക്ഷിച്ചുപോന്ന പലതരത്തിലുള്ള അനേകം നാടന്‍ വിത്തുകള്‍ നമുക്ക് നഷ്ടപ്പെട്ടുപോകും. പലവിത്തിനങ്ങളും പരപരാഗണത്തില്‍ ജി.എം വിത്തുകളുമായി കലരുകയും തന്മൂലം മലിനമാക്കപ്പെടുകയും ചെയ്യും. തലമുറകളെ തകര്‍ക്കുന്ന അന്തകവിത്തുകള്‍ കെ.എസ് സുബൈര്‍ തൊടുപുഴ
വീക്ഷണ വിശേഷം കേന്ദ്ര ഗവണ്‍മെന്റ് ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ഗൌരവപൂര്‍ണമായ ആലോചനയിലാണ്. ഇസ്ലാമിക് ബാങ്കിംഗ് അഥവാ പലിശരഹിത ബാങ്കിംഗിനുള്ള ആവശ്യവും ഈയിടെയായി ധനകാര്യമേഖലയില്‍ വര്‍ധിച്ചുവരികയാണ്. മുസ്ലിം ബുദ്ധിജീവികള്‍, പാര്‍ലമെന്റംഗങ്ങള്‍, ബാങ്കര്‍മാര്‍, ഇസ്ലാമിക പണ്ഡിതന്മാര്‍ എന്നിവര്‍ അംഗങ്ങളായ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സി (ഐ.സി.ഐ.എഫ്.ഐ)ന്റെ ഈ ദിശയിലുള്ള നീക്കങ്ങള്‍ പൊതുജന മുന്നേറ്റമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക് ബാങ്കിംഗ്: കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദമേറുന്നു പൂര്‍ണിമ എസ്. ത്രിപാഠി
പരിസ്ഥിതി സൌഹൃദം 'മണ്ണറിയാം, വിത്തെറിയാം' കൃഷി പ്രകൃതിയുടെ തന്നെ ഭാഗമാണെന്ന സന്ദേശം പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന മലര്‍വാടി ബാലസംഘം കാമ്പയിനെക്കുറിച്ച് എസ്. കമറുദ്ദീന്‍
വഴിവെളിച്ചം ആദ്യം വിചാരണ നേരിടുന്ന മൂന്ന് തരക്കാര്‍ അബ്ദുല്‍ജബ്ബാര്‍ കൂരാരി
മാറ്റൊലി ഗോവയില്‍ കൊല്ലപ്പെട്ടത് ലവ് ജിഹാദികള്‍? ഇഹ്സാന്‍
അനുഭവം ഹാജിസാഹിബും ഇരിമ്പിളിയവും ടി.പി ശംസുദ്ദീന്‍ ഇരിമ്പിളിയം ഇങ്ങനെയും ചില മനുഷ്യര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സഹയാത്രികര്‍/അബൂഫിദല്‍ - ഒരു മാസിക; രണ്ടു ലേഖനം - മറവിക്കെതിരായ ഓര്‍മപ്പെടുത്തല്‍ രണ്ട് അള്‍ജീരിയന്‍ കവിതകള്‍ - മുറിഞ്ഞ വിരലുകള്‍ - വേട്ടക്കാരുടെ അമ്പുകള്‍ മഹ്മൂദ് അല്‍ഫൌസ്
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.