ലൌ ജിഹാദ് ഇവര്‍ ശരിക്കും ഉന്നംവെച്ചത് എന്തിനെയായിരുന്നു? മതമെന്നത് ജന്മംകൊണ്ട് നിര്‍ണയിക്കപ്പെടുന്നതാണെന്നതാണ് വംശീയ സാമൂഹിക ഘടനയുടെ നിലപാട്. ജാതികളുടെ വിശാലരൂപമായാണ് അവര്‍ മതത്തെ കാണുന്നത്. നവോത്ഥാന ശ്രമങ്ങള്‍ക്കോ ആധുനികവല്‍ക്കരണത്തിനോ ഈ വംശീയ സാമൂഹിക ഘടനയില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞിട്ടില്ല. പലതരം നായന്മാര്‍ ഒറ്റ നായര്‍ സമുദായമായും പലതരം ഈഴവര്‍ ഈഴവസമുദായമായും മാറി എന്നതാണ് കേരളീയ നവോത്ഥാനത്തിന്റെ ബാലന്‍സ്ഷീറ്റ്. ടി. മുഹമ്മദ് വേളം
മതംമാറ്റത്തിന്റെ മതവും രാഷ്ട്രീയവും ബോധപൂര്‍വം ഒരാള്‍ക്ക് മതം സ്വീകരിക്കാനും മതം ഒഴിവാക്കാനും അനുവാദമുണ്ടായിരിക്കണം. ഏത് ജീവിത ദര്‍ശനത്തിന്റെ സ്വീകരണവും തിരസ്കാരവും അങ്ങനെത്തന്നെയായിരിക്കണം. എനിക്കിന്ന് കമ്യൂണിസ്റാവാം എന്നതു തന്നെയാണ് നാളെ കമ്യൂണിസ്റ് വിരുദ്ധനാവാം എന്നതിന്റെയും ന്യായം. ഞാനിന്ന് മുസ്ലിമാണെന്നത് നാളെ ഹിന്ദുവാകുന്നതിന് തടസ്സമാണെന്ന് വരുമ്പോള്‍ ധിഷണക്കാണ് നാം കൂച്ചുവിലങ്ങിടുന്നത്. ഖാലിദ് മൂസാ നദ് വി
മുഖക്കുറിപ്പ് വിദ്രോഹത്തിന്റെ ചാനലുകള്‍
അവലോകനം കോണ്‍ഗ്രസ്-തൃണമൂല്‍-ബി.എസ്.പി ജയഭേരി; സി.പി.എം-സമാജ്വാദി ദുരന്തവും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലേക്ക് 2009 നവംബര്‍ 7-ന് നടന്ന ഉപതെരഞ്ഞെടുപ്പുകളെക്കുറിച്ച് എം.സി.എ നാസര്‍
വിശകലനം വന്ദേമാതരം വിവാദത്തിന് പിന്നിലെ നാടകങ്ങള്‍ വന്ദേമാതരം ആലപിക്കാത്തവരെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നാണ് ദേശീയതയുടെ മൊത്ത കുത്തകയേറ്റെടുത്ത ബി.ജെ.പി അഖിലേന്ത്യാ നേതൃത്വവും പറയുന്നത്. ആകെക്കൂടി പറയാനുള്ളത് വന്ദേമാതരം ആലപിക്കുന്നതിനെ മതപരമായി വിലക്കിയത് ശരിയായില്ല എന്ന് മാത്രം. വന്ദേമാതരം ആലപിക്കാതിരിക്കല്‍ ദേശവിരുദ്ധമല്ല; ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നത് ദേശസ്നേഹവുമല്ല. പിന്നെങ്ങനെ ആലാപനം മതവിരുദ്ധമാണെന്ന് പറയല്‍ രാജ്യദ്രോഹമാകും? വി.എം ഹസനുല്‍ ബന്ന
ചോദ്യോത്തരം/മുജീബ് - മിഥ്യാരോപണങ്ങളുടെ നാള്‍വഴികള്‍ (എം.എന്‍ കാരശ്ശേരി മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനങ്ങള്‍ക്ക് - 2009 നവംബര്‍ 2,3,4 - മറുപടി) - ഇസ്ലാമിക പ്രസ്ഥാനം ഭൌതിക പാര്‍ട്ടിയാവുമോ? - സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ - കമ്യൂണിസ്റിന്റെ മതവിശ്വാസം - അപവാദ പ്രചരണത്തെ നേരിടാന്‍ അപവാദം?
കാഴ്ചപ്പാട് വിഭജനം - സത്യവും മിഥ്യവും 1930-ല്‍ ലീഗിന്റെ ലാഹോര്‍ സമ്മേളനത്തില്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു മുസ്ലിം സ്റേറ്റ് രൂപീകരിക്കണമെന്ന ആശയം അവതരിപ്പിച്ചത് മഹാകവി ഇഖ്ബാലാണ്. ബ്രിട്ടീഷിന്ത്യയുടെ നിയന്ത്രണത്തിലുള്ള മുസ്ലിം പ്രവിശ്യകളുടെ ഫെഡറേഷന്‍ മാത്രമാണ് താന്‍ വിഭാവനം ചെയ്യുന്നതെന്ന് പിന്നീട് പലപ്പോഴും മഹാകവി വിശദീകരിച്ചിട്ടുണ്ട്. ആ നിര്‍ദേശത്തെപ്പോലും, ഒരു കവിയുടെ സങ്കല്‍പമായാണ് ജിന്ന പരിഹസിച്ചിരുന്നത്. (ഇന്ത്യാ വിഭജനത്തിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങള്‍ വിലയിരുത്തുകയാണ് ചരിത്രപണ്ഡിതന്‍ കൂടിയായ ലേഖകന്‍) പി.കെ മുഹമ്മദ് കുഞ്ഞി
യാത്രാവിവരണം യൂറോപ്പില്‍ ഇങ്ങനെയാകുന്നു ഇസ്ലാം-2 സഈദ് റമദാനും ശൈഖ് യഹ്യാ ബാസലാമയും ഡോ. അബ്ദുസ്സലാം വാണിയമ്പലം സഹയാത്രികര്‍ - മനോരമയും മുസ്ലിംകളും - ആയുര്‍വേദവും ഇസ്ലാമും - തടവുകാരുടെ അവകാശങ്ങള്‍, വധശിക്ഷയുടെ നൈതികത - അവസാനം പി.ജി അത് വായിച്ചു അബൂഫിദല്‍
ഓര്‍മച്ചെപ്പ് ബഹിഷ്കരണം ഒരു നാട്ടില്‍ വരുത്തിയ പരിവര്‍ത്തനം എന്‍.എ.കെ ശിവപുരം
മനുഷ്യാവകാശം ഇറോംശര്‍മിള അഥവാ ഇന്ത്യ ഇപ്പോള്‍ മൂക്കിലൂടെയാണ് ഭക്ഷണം കഴിക്കുന്നത് ശിഹാബ് പൂക്കോട്ടൂര്‍
മുദ്രകള്‍ - മുഹമ്മദ് മഹ്ദി ആകിഫ് സ്ഥാനമൊഴിയുന്നു - ചരിത്രത്തെ പഴയപോലെ വായിച്ചാല്‍ മതിയോ? - അറിയപ്പെടാത്ത പോരാളിക്ക് വിട
മാറ്റൊലി ഭൂരിപക്ഷ സമുദായവും ദയൂബന്ദ് സമ്മേളനവും ഇഹ്സാന്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.