യൂറോപ്പില്‍ ഇങ്ങനെയാകുന്നു ഇസ്ലാം യൂറോപ്യന്‍ സമൂഹത്തെ പൊതുവെയും യൂറോപ്പിലെ ഇസ്ലാമിനെയും മുസ്ലിം ന്യൂനപക്ഷത്തെയും വിശേഷിച്ചും അടുത്തറിയുക എന്ന ചിരകാലാഭിലാഷമാണ്, 2009 സെപ്റ്റംബര്‍ 30 - ഒക്ടോബര്‍ 1 തീയതികളില്‍ സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍ മുസ്ലിം വേള്‍ഡ് ലീഗ് വിളിച്ചു ചേര്‍ത്ത ഡയലോഗ് സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടതോടെ സഫലമായത്. ഡോ. അബ്ദുസ്സലാം വാണിയമ്പലം
അനുഭവ വിവരണം കൂട്ടായ്മക്ക് കളമൊരുക്കി ദോഹ മതാന്തര സംവാദം സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ മക്കയിലും മാഡ്രിഡിലും ജനീവയിലും അന്താരാഷ്ട്ര മതാന്തര സംവാദങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ ഇസ്ലാമിക പക്ഷത്തുനിന്ന് ഇതിനു തുടക്കംകുറിച്ചത് ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്(ഉകഇകഉ) ആണ്. കഴിഞ്ഞ ഏഴുവര്‍ഷമായി അത് അന്തര്‍ദേശീയ മതാന്തര സംവാദ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. ശൈഖ് മുഹമ്മദ് കാരകുന്ന്
നിലപാട് പിന്തുണക്കാതെ മാറിനില്‍ക്കണമെന്ന ജമാഅത്ത് തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയോ ബഹിഷ്കരണമോ അല്ല. ഇത്തരം പ്രചാരവേലകളുമായി ജമാഅത്ത് വിരുദ്ധര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. ഇരു മുന്നണികളെയും പിന്തുണക്കാന്‍ കഴിയാതിരിക്കുകയും മറ്റൊരു സംവിധാനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ജനാധിപത്യ സംവിധാനത്തില്‍ ഇതല്ലാത്ത മറ്റെന്ത് വഴിയാണ് സ്വീകരിക്കാന്‍ സാധിക്കുക? ഉപതെരഞ്ഞെടുപ്പിലെ ജമാഅത്ത് നിലപാട് ഹമീദ് വാണിമേല്‍
മുഖക്കുറിപ്പ് കമ്യൂണിസം-ഇസ്ലാം സംവാദത്തിന്റെ പ്രസക്തി
അഭിമുഖം 'മുപ്പത് വര്‍ഷത്തെ ഉപരോധം ഞങ്ങളെ തളര്‍ത്തിയില്ല' ഞാന്‍ ഇപ്രാവശ്യം പ്രസിഡന്റ് അഹ്മദി നിജാദിനെ കണ്ടപ്പോള്‍ രണ്ട് കാര്യം പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന്, ആറ് മാസം മുമ്പ് അദ്ദേഹത്തെ കണ്ടപ്പോള്‍ ധരിച്ചിരുന്ന വെണ്ണീറിന്റെ നിറമുള്ള അതേ കോട്ടു തന്നെയാണ് ഇപ്പോഴും ധരിച്ചിരിക്കുന്നത്. രണ്ട്, അദ്ദേഹത്തിന്റെ താടിയിലുള്ള വെള്ളി രോമങ്ങളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. രണ്ടാമത്തെ കാര്യത്തെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, ജീവിതത്തിന്റെ സ്വഭാവമതാണല്ലോ എന്നാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി അതിന് വല്ല ബന്ധവുമുണ്ടോയെന്ന് ഞാന്‍ ആരാഞ്ഞു. ആ കോലാഹലങ്ങള്‍ തന്നെ അശേഷം ബാധിക്കുകയുണ്ടായില്ലെന്നും താന്‍ അപ്പോഴും 'നോര്‍മല്‍' ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ കൂടുതല്‍ ശക്തനായിരിക്കുന്നുവെന്നായിരുന്നു മറുപടി. 29 മില്യന്‍ വോട്ടുകള്‍ കിട്ടി എന്നതു മാത്രമല്ല കാര്യം. ഇറാനികള്‍ വളരെ സന്ദിഗ്ധഘട്ടത്തില്‍ വ്യക്തമായ തീരുമാനമെടുക്കുകയും ഇറാന്‍ വിപ്ളവമൂല്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അഹ്മദി നിജാദ് / ഫഹ്മീ ഹുവൈദി
കാഴ്ചപ്പാട് വിശ്വാസികള്‍ ഉന്നതരാവുന്നതെപ്പോള്‍? മുത്തഖി - സൂക്ഷ്മാലു - ആവുകയെന്നാല്‍ ബാഹ്യമായ രൂപങ്ങളാര്‍ജിക്കലല്ല, പ്രവര്‍ത്തനത്തിലും ജീവിതത്തിലുടനീളവും സൂക്ഷ്മതയും വെടിപ്പും വൃത്തിയും പാലിക്കലാണ്. ഇങ്ങനെ വരുമ്പോഴാണ് പ്രകൃ തിമതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രകൃതിക്കിണങ്ങി ജീവിക്കുന്നവനാകുന്നത്. ഇങ്ങനെയൊരു ഗുണം ആര്‍ ജിക്കുമ്പോള്‍ വിശ്വാസി ഉന്നതനാവും. "വിശ്വാസി ഉന്നതനാണ്'' എന്ന ലേബല്‍ കൊണ്ട് ആര്‍ജിക്കാവുന്നതല്ല ഈ ഗുണം. കെ.സി സലീം
പ്രതികരണം ലവ് ജിഹാദ് അപനിര്‍മിതികളുടെ ചരിത്രം ശിഹാബ് പൂക്കോട്ടൂര്‍ മാസപ്പിറവിയും സമുദായൈക്യവും ഇ.എന്‍ ഇബ്റാഹീം ചെറുവാടി പുസത്കം ഈ ജീവിതം കൊണ്ട് ഇത്രമാത്രം കമലാ സുറയ്യയുടെ പുസ്തകത്തെ പരിചയപ്പെടുത്തുന്നു മുഹമ്മദ്കുഞ്ഞ് മാസ്റര്‍ മസ്കത്ത് തര്‍ബിയത്ത് സുഖലോലുപത സര്‍വനാശം വിതക്കുന്ന കൊടുംവിപത്ത് കെ.പി ഇസ്മാഈല്‍ റിപ്പോര്‍ട്ട് മുസ്ലിം വ്യക്തിനിയമ പരിഷ്കരണ ചര്‍ച്ചകള്‍ മുന്നോട്ട് പോകണം അഡ്വ. കെ.എല്‍ അബ്ദുസ്സലാം കണ്ണൂര്‍
വഴിവെളിച്ചം ഒളിഞ്ഞുനോട്ടവും കട്ടുകേള്‍വിയും അബ്ദുല്‍ജബ്ബാര്‍ കൂരാരി
മാറ്റൊലി പാവം ആദിവാസികള്‍/ഇഹ്സാന്‍
സര്‍ഗവേദി/കവിത - പൊരുളറിയാതെ/ടി.കെ അലി പൈങ്ങോട്ടായി - ഒറ്റപ്പെടല്‍/റസാഖ് എടവനക്കാട് - നിയോഗം/അബ്ദുല്‍ അസീസ് മഞ്ഞിയില്‍
വാര്‍ത്തകള്‍/ദേശീയം - സ്കോളര്‍ഷിപ്പ്: എസ്.ഐ.ഒ നേതാക്കള്‍ ന്യൂനപക്ഷ മന്ത്രാലയം സന്ദര്‍ശിച്ചു - ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് - ബട്ല ഹൌസ് സുപ്രീംകോടതി വിധിയില്‍ മുശാവറ നടുക്കം രേഖപ്പെടുത്തി - ജാമിഅ മില്ലിയ്യയില്‍ ഒ.ബി.സി സംവരണം മുസ്ലിം നേതാക്കള്‍ പ്രതിഷേധിച്ചു
- അയോധ്യയില്‍നിന്ന് അജ്മീരിലേക്ക് സദ്ഭാവനാ യാത്ര - ഇസ്ലാമിലെ മനഃശാസ്ത്ര സങ്കല്‍പം: അലീഗഢില്‍ സെമിനാര്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശില്‍പശാല അനുസ്മരണം
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.