കവര്‍സ്റോറി
കമ്യൂണിസത്തിന്റെ മാനിഫെസ്റോ / ഇ.ടി മുഹമ്മദ് ബഷീര്‍
വിദ്വേഷത്തിന്റെ പാഠപുസ്തകങ്ങള്‍ / എം.ജി.എസ് നാരായണന്‍
വാക്കും വിശ്വാസവും / കെ.പി രാമനുണ്ണി
മതമില്ലാത്ത പാഠപുസ്തകം ജീവനില്ലാത്ത മതേതരത്വം /
മുജീബുര്‍റഹ്മാന്‍ കിനാലൂര്‍
മതങ്ങള്‍ ഭയക്കുന്നതെന്തിന്? / കെ.സി വര്‍ഗീസ്
പുസ്തകത്തിന്റെ മതവും മതേതരത്വവും / ടി. മുഹമ്മദ് വേളം
ബഹുമത സമൂഹത്തിലെ പാഠപുസ്തകങ്ങള്‍ /
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി
മുഖക്കുറിപ്പ്
ബാല്‍താക്കറെയുടെ ആഹ്വാനം
ലേഖനം
മിഅ്റാജ്
മാനവിക ഔന്നത്യത്തിന്റെ അനര്‍ഘനിമിഷം / ഷാനവാസ്
മാറ്റൊലി
ഈ ഡോളറിന്റെ ഓരോ കളികളേയ്.... / ഇഹ്സാന്‍
പാഠപുസ്തകങ്ങളില്‍
ഒളിയജണ്ട
വിദ്യാഭ്യാസം വീണ്ടും വിവാദ വിഷയമായിരിക്കുന്നു.
സമരങ്ങളുടെ ബഹളത്തില്‍ അറിയേണ്ട പലതും
ജനം അറിയുന്നില്ല. തെരുവില്‍ തീരുമാനിക്കേണ്ടതല്ല
വിദ്യയുടെ ഭാഗധേയം. അകം പൊള്ളയായ നടപ്പു
വാദപ്രതിവാദങ്ങളില്‍നിന്നുമാറി ആരോഗ്യകരമായ
സംവാദത്തിലേക്ക് പ്രബോധനം വാതില്‍ തുറക്കുന്നു.
ചോദ്യങ്ങള്‍
1. ഏഴാം ക്ളാസ്സിലെ വിവാദമായ സാമൂഹികപാഠപുസ്തകത്തിന്റെ 'അധ്യാപക സഹായി'യില്‍ "മതങ്ങളില്‍ ഉണ്ട് എന്ന് കരുതുന്ന പ്രശ്നങ്ങള്‍'' ഒരു കുറിപ്പായി എഴുതിക്കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടണമെന്ന് നിര്‍ദേശിക്കുന്നു (പേജ് 60). "വിശ്വാസത്തിന്റെ പേരില്‍ വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ക്ക് ചില മേഖലകളിലെങ്കിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്'' എന്ന ആശയം വരത്തക്കരീതിയില്‍ വസ്ത്രധാരണത്തെക്കുറിച്ച ചര്‍ച്ച അധ്യാപകന്‍ ക്രോഡീകരിക്കണം എന്നും (പേജ് 59)ആവശ്യപ്പെടുന്നു. ദൈവവും മതവും 'പ്രശ്നങ്ങളാണെന്ന' ധ്വനി ഈ ഉദ്ധരണികളിലും വിവാദ പാഠഭാഗത്തിലും മറ്റും ഉണ്ട്. ദൈവവിശ്വാസവും മതാധിഷ്ഠിത ജീവിതവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും അപകടകരവുമാണോ?
2. തായ്ലന്റിലേതു പോലെ കേരളീയ സമൂഹത്തെയും ഒരു സെക്സ് ടൂറിസ സംസ്കാരത്തിലേക്ക് പാകപ്പെടുത്താനുള്ള ഹിഡന്‍ അജണ്ട പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് മതമൂല്യങ്ങള്‍ തടസ്സം നില്‍ക്കുന്നു. ആ തടസ്സം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പാഠപുസ്തക സംവിധാനം എന്ന വിമര്‍ശനത്തെക്കുറിച്ച്?
3. പാഠപുസ്തകങ്ങളിലൂടെ നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന വാദങ്ങള്‍ മുന്‍നിര്‍ത്തി, "ഒളിയജണ്ട എന്തിനാണ്, ദൈവം, മതം, നിരീശ്വരവാദം, മാര്‍ക്സിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നമുക്ക് നേര്‍ക്കു നേരെ സംവദിക്കാം'' എന്ന് ഇസ്ലാമിക നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ആഹ്വാനമുണ്ടായി. നിലവിലുള്ള പശ്ചാത്തലത്തില്‍ മതത്തിനും മാര്‍ക്സിസത്തിനുമിടയില്‍ ഒരു സംവാദത്തിന്റെ പ്രസക്തി എന്താണ്? എന്തായിരിക്കണം ആ സംവാദത്തിന്റെ അജണ്ട?
4. മാര്‍ക്സിസം ഉള്‍പ്പെടെ ആത്മീയതയെ നിരാകരിച്ച, ഭൌതികതയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമാണെന്നിരിക്കെ നിരീശ്വരവാദവും ഭൌതികതയും ഒളി അജണ്ടകളിലൂടെ വിജയിപ്പിച്ചെടുക്കാന്‍ കഴിയുമോ? ആത്മീയതയെ അവഗണിച്ച് ഭൌതികവാദത്തില്‍ മാത്രം ഊന്നിയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പ്രസക്തിയുണ്േടാ?
5. മതവിശ്വാസിയല്ലാത്ത നെഹ്റുവിനെപ്പോലെ മതേതരവാദിയാകുന്നതിനെക്കുറിച്ച് പാഠപുസ്തകം സൂചിപ്പിക്കുന്നു. മതേതരത്വം എന്നാല്‍ നിരീശ്വരവാദവും മതനിരാസവുമാണോ? ഇന്ത്യന്‍ മതേതരത്വവും പാശ്ചാത്യന്‍ സെക്യുലറിസവും തമ്മിലുള്ള വ്യത്യാസം എന്താണ്?
6. ബഹുമത സമൂഹത്തില്‍ വിദ്യാഭ്യാസ ക്രമത്തിന്റെയും പാഠപുസ്തകങ്ങളുടെയും സ്വഭാവം എന്തായിരിക്കണം? ദൈവവിശ്വാസവും മതമൂല്യങ്ങളും പാഠപുസ്തകങ്ങളില്‍നിന്നും മാറ്റിനിര്‍ത്തേണ്ടതാണോ?
|