Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>വാര്‍ത്തകള്‍ /ദേശീയം



മുംബൈ ഹജ്ജ് ഹൌസില്‍
ഐ.എ.എസ് പരിശീലനം

 

# അബ്ബാദ്

 
 



മുംബൈ ഹജ്ജ് ഹൌസില്‍ ഐ.എ.എസ് പരിശീലനം ആരംഭിച്ചു. മുംബൈയിലെ പതിനെട്ട് നില ഹജ്ജ് ഹൌസിന്റെ മൂന്ന് നിലകളാണ് ഈയാവശ്യത്തിനായി മാറ്റിവെച്ചത്. ഇസ്മാഈല്‍ യൂസുഫ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ എസ്.എ.എം ഹശ്മിയാണ് ഡയറക്ടര്‍. യു.പി.എസ്.സി, ഐ.എ.എസ് പരീക്ഷകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആധുനിക സൌകര്യങ്ങളുള്ള ക്ളാസ് റൂമുകള്‍, 50 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക താമസ സൌകര്യം, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ജിംനേഷ്യം എന്നീ സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 17 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് ഇപ്പോള്‍ പരിശീലനം നേടുന്നത്. മഹാരാഷ്ട്രക്ക് പുറമെ യു.പി, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, കശ്മീര്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. പ്രഫ. ഭൂഷണ്‍ ദേശ്മുഖ്, പ്രഫ. മരിയ ഗോര്‍, വസീം, ഡബ്ള്യൂ.എസ് ഖാന്‍, അതീഖുര്‍റഹ്മാന്‍, ഡോ. അബ്ദുല്‍ ശാബാന്‍ തുടങ്ങിയവരാണ് അധ്യാപകര്‍.

വിഷന്‍ 2016: ദുരിതനിവാരണത്തിന് പുതിയ എന്‍.ജി.ഒ
പ്രകൃതി ദുരന്ത നിവാരണത്തിന് മാത്രമായി വിഷന്‍ 2016-ന്റെ കീഴില്‍ സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ എന്ന പേരില്‍ പുതിയ എന്‍.ജി.ഒ സ്ഥാപിച്ചു. 5000 സന്നദ്ധ പ്രവര്‍ത്തകരെ തയാറാക്കും. മെഡിക്കല്‍ സഹായം ലഭ്യമാക്കും. ബീഹാറിലെ വെള്ളപ്പൊക്ക മേഖലകളില്‍ ഇതിനകം തന്നെ എസ്.ബി.എഫ് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തുകയുണ്ടായി. ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസനാണ് ഇതിന്റെ സെക്രട്ടറി.
വര്‍ഗീയ കലാപ ബില്ലില്‍ ഭേദഗതികള്‍ വേണം

വര്‍ഗീയ കലാപ നിയന്ത്രണ ബില്ലില്‍ ഭേദഗതികള്‍ വേണമെന്ന് ആള്‍ ഇന്ത്യാ മില്ലി കൌണ്‍സിലും ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ച അഭിപ്രായപ്പെട്ടു. നിലവിലെ രീതിയില്‍ ബില്‍ അപര്യാപ്തവും ഉപയോഗശൂന്യവുമാണ്. പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. അബൂ സാലെഹ് ശരീഫ്, ഡോ. മന്‍സൂര്‍ ആലംഖാന്‍, ഡോ. ജോണ്‍ ദയാല്‍, മോജി ഖാന്‍, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്, മൌലാനാ നിയാസ് അഹ്മദ് ഫാറൂഖി, മൌലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി, പ്രഫ. അഫ്സല്‍ വാനി, അഡ്വ. യൂസുഫ് മുച്ചാല, നന്ദ്ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലഖ്നൌ ഉര്‍ദു വാഴ്സിറ്റി
2011-ല്‍ ആരംഭിക്കും

ഉര്‍ദു, അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ക്കായുള്ള പ്രത്യേക സര്‍വകലാശാല 2011 ജൂലൈയില്‍ ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി രാകേഷ് ധര്‍ ത്രിപാഠി അറിയിച്ചു. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യു.പിയില്‍ ഒരു പുതിയ സര്‍വകലാശാല ആരംഭിക്കുന്നത്. സര്‍വകലാശാല വളപ്പില്‍ ചെടി നടുന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
170 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചിരിക്കുന്നത്. മന്ത്രിമാരായ നകുല്‍ദുബെ, അനീസ് അഹ്മദ് ഖാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അനീസ് അന്‍സാരിയാണ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍.
യൂത്ത് വിംഗ്
കിണര്‍ നിര്‍മിച്ചു നല്‍കി

ജമാഅത്തെ ഇസ്ലാമി യൂത്ത് വിംഗ് മംഗലാപുരം ഘടകം കസബ ബെംഗ്രെയിലെ ഒരു ദരിദ്ര കുടുംബത്തിന് കിണര്‍ നിര്‍മിച്ചു നല്‍കി. സംഘടനയുടെ ബഹുമുഖ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇത്. 14,000 രൂപയാണ് ഇതിന്റെ ചെലവ്.

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly